കലോത്സവം നാളെമുതല്‍: ഊട്ടുപുരയുടെ പാലുകാച്ചല്‍ അല്‍പസമയത്തിനകം

youth festival

കലാമാമാങ്കത്തിന് കണ്ണൂരില്‍ നാളെ തുടക്കം. സംസ്ഥാന സ്ക്കൂള്‍ കലോത്സവ  നഗരിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഊട്ടുപുരയുടെ ഉദ്ഘാടനം അല്‍പസമയത്തിനകം നടക്കും. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകപ്പുരയില്‍ വിഭവങ്ങളൊരുങ്ങുക.

പ്ലാസ്റ്റിക്ക് പാടെ ഒഴിവാക്കിയാണ് ഊട്ടുപുര ഒരുങ്ങുന്നത്. പ്ലാസ്റ്റിക്ക് ഗ്ലാസുകള്‍ക്ക് പകരം സ്റ്റീല്‍ ഗ്ലാസുകളിലാണ് വെള്ളം പോലും നല്‍കുക.
ഇത്തവണത്തെ പാചക വിഭവങ്ങള്‍ക്ക് കൂടി ഒരു പ്രത്യേകതയുണ്ട്. കണ്ണൂരിലെ വിവിധ സ്ക്കൂളുകളിലെ കുട്ടികളാണ് വിഭവങ്ങള്‍ക്കായുള്ള പച്ചക്കറികളടക്കമുള്ളവ എത്തിച്ചത്. ഇതില്‍ പലതും സ്ക്കൂളുകളില്‍ നിന്ന് വിളവെടുത്തവയാണ്.

state youth festival, kannur

NO COMMENTS

LEAVE A REPLY