കണ്ണുകള്‍ ഇനി കണ്ണൂരിലേക്ക്

Oppana

57 ാം സ്ക്കൂള്‍ കലോത്സവത്തിന് അല്‍പ സമയത്തിനകം കണ്ണൂരില്‍ തിരിതെളിയും. ഒമ്പതരയോടെ ഡിപിഐ കെവി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് രണ്ടരയോടെ ഘോഷയാത്ര നടക്കും. വൈകിട്ട് നാലുമണിയോടെ പ്രധാന വേദിയില്‍ ഉദ്ഘാടന ചടങ്ങ് നടക്കും. ഗായിക കെ എസ് ചിത്രയാണ് മുഖ്യാതിഥി.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ണൂരിന്റെ മണ്ണില്‍ കലയുടെ മാമാങ്കം വീണ്ടുമെത്തുന്നത്. ഇരുപത് വേദികളിലെ 232 മത്സരങ്ങളിലായി 12000 കുട്ടികള്‍ മേളയിയുടെ ഭാഗമാകും. പ്ലാസ്റ്റിക് മുക്ത ഹരിതമേള കൂടിയാവും അമ്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവം എന്നതാണ് പ്രത്യേകത.

NO COMMENTS

LEAVE A REPLY