കുട്ടികളിലെ കേൾവിക്കുറവും അതിന്റെ കാരണങ്ങളും അണുബാധകളും: ഓൺലൈൻ സെമിനാർ 21ന്

online seminar on hearing problem in children

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കുട്ടികളിലെ കേൾവിക്കുറവും അതിന് കാരണമാകുന്ന അണുബാധകളും’ എന്ന വിഷയത്തിൽ ഓൺലൈൻ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. സാമൂഹികനീതി ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ജനുവരി 21 ശനിയാഴ്ച രാവിലെ 10.30 മുതൽ ഒരുമണി വരെ നിഷ് കാമ്പസിൽ നടക്കുന്ന സെമിനാറിന് തിരുവനന്തപുരം നിഷിലെ ഇ.എൻ.റ്റി. കൺസൽറ്റന്റ് ഡോ പത്മജ നേതൃത്വം നൽകും.

തത്സമയ വെബ് കോൺഫറൻസിങ്ങിലൂടെ സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള എല്ലാ ജില്ലാ ശിശുസംരക്ഷണ ഓഫീസുകളിലും സെമിനാർ ലഭ്യമാകും. സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരവുമുണ്ട്.

ജില്ലാ ഓഫീസുകളിലൂടെ സെമിനാറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ സാമൂഹികനീതി വകുപ്പിലെ അതത് ജില്ലാ ശിശുസംരക്ഷണ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്.

നമ്പരുകൾ: തിരുവനന്തപുരം (04712345121, 9447247170),
കൊല്ലം (04742791597, 8281128237),
പത്തനംതിട്ട (04682319998, 9747833366),
ആലപ്പുഴ (04772241644, 9447140786) ,
കോട്ടയം (04812580548, 9447506971),
ഇടുക്കി (0486 2200108, 9496456464),
എറണാകുളം ( 04842609177, 9446731299),
തൃശൂർ (04872364445, 9447382095),
പാലക്കാട് (04912531098, 9447533690),
മലപ്പുറം ( 04832978888, 9447243009),
കോഴിക്കോട് (04952378920, 9496438920),
വയനാട് (04936246098, 9446162901),
കണ്ണൂർ (04902326199, 8289889926),
കാസർഗോഡ് (04994256990, 9447580121).

തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് 0471 3066629 എന്ന നമ്പരിൽ നിഷിൽ നേരിട്ട് വിളിച്ചു രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ http://nish.ac.in/others/news/516  വെബ്‌സൈറ്റിൽ ലഭിക്കും. ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റി, വെബ്ക്യാമറ, മൈക്രോഫോൺ എന്നീ സൗകര്യങ്ങളോടെ കമ്പ്യൂട്ടറുപയോഗിച്ച് രണ്ടുമണിക്കൂർ നീളുന്ന സെമിനാറിൽ പങ്കെടുക്കാം.

online seminar on hearing problem in children

NO COMMENTS

LEAVE A REPLY