നിത്യഹരിത നായകന്റെ ഓര്‍മ്മകള്‍ക്ക് 27വയസ്സ്

nazir

നിത്യഹരിത നായകന്‍ പ്രേം നസീര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 27വര്‍ഷം!! വര്‍ഷങ്ങളിത്ര പിന്നിട്ടിട്ടും 600ചിത്രങ്ങളിലായി 85 നായികമാരുമായി അഭിനയിച്ചുവെന്ന റെക്കോര്‍ഡ് ഇന്നും ഈ നായകന് സ്വന്തം. ചിറിഞ്ഞിക്കല്‍ അബ്ദുള്‍ ഖാദര്‍ എന്ന മലയാളി കളുടെ സ്വന്തം നസീര്‍ 1929 ഡിസംബര്‍ 16നാണ് ജനിച്ചത്.

prem-nazir-in-anubhavangal-paalichakal
1952ലാണ് ഇദ്ദേഹം ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. എക്സല്‍ കമ്പനിയുടെ മരുമകള്‍ എന്ന ചിത്രമായിരുന്നു അത്. രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പ്രേം നസീര്‍ എന്ന സ്വീകരിക്കുന്നത്. പിന്നീട് ഉദയായുടേയും മേരിലാന്റിന്റേയും സിനിമകളിലൂടെ നസീര്‍ മലയാളത്തിന്റെ നിത്യ വസന്തമായി മാറി.25ചിത്രങ്ങളിലാണ് ഇദ്ദേഹം ഇരട്ട വേഷങ്ങളിലെത്തിയത്. 37 തമിഴ് ചിത്രങ്ങളിലും ഏഴ് തെലുങ്കു ചിത്രങ്ങളിലും രണ്ട് കന്നഡ ചിത്രത്തിലും നസീര്‍ അഭിനയിച്ചിട്ടുണ്ട്.
prem-nazir-in-parvathy130തോളം ചലച്ചിത്രങ്ങളിലാണ് പ്രേം നസീറും ഷീലയും ഒരുമിച്ച് അഭിനയിച്ചത്. ഈ ലോക റെക്കോര്‍ഡ് ഇന്ന് വരെ ഒരു നടനും തിരുത്തിയിട്ടില്ല. നിണമണിഞ്ഞ കാല്‍പ്പാടുകളായിരുന്നു ഈ താരജോടികളുടെ ആദ്യ ചിത്രം. 1990 ൽ പുറത്തിറങ്ങിയ കടത്തനാടൻ അമ്പാടി എന്ന ചിത്രമാണ്‌ നസീറിന്റെ അവസാനം അഭിനയിച്ച ചിത്രം.

NO COMMENTS

LEAVE A REPLY