പാർട്ടിയെ പിളർത്താൻ വിമതരെ അനുവദിക്കരുതെന്ന്​ ശശികല

sasikala natarajan

ജയലളിതയുടെ മരണത്തെതുടർന്നുണ്ടായ പ്രതിസന്ധി മുതലെടുത്ത്​ പാർട്ടിയെ പിളർത്താൻ വിമതരെ അനുവദിക്കരുതെന്ന്​ എ.ഐ.എ.ഡി.എം.കെ നേതാവ്​ ശശികല പാർട്ടി പ്രവർത്തകരോട്​ ആഹ്വാനം ചെയ്​തു.

ജയലളിത ഒഴിച്ചിട്ട ശൂന്യത നികത്താൻ ആർക്കും സാധിക്കി​ല്ല. ഇൗ അവസരത്തിൽ വിമതരെ പാർട്ടി പിളർത്താൻ അനുവദിക്കാതിരിക്കുക എന്നത്​ കോടിക്കണക്കിന്​ വരുന്നപാർട്ടി പ്രവർത്തകരുടെ ഉത്തരവാദിത്തമാണ്​. പ്രവർത്തകരു​െട കഠിനാധ്വാനവും ആത്​മാർത്ഥതയുമാണ്​ ജയലളിത അംഗീകരിച്ചത്​. ജാതിയും മതവുമല്ല ഉന്നതങ്ങളിലെത്താനുള്ള  മാനദണ്ഡമെന്നും ശശികല പറഞ്ഞു. എ.ഐ.എ.ഡി.എം.കെ സ്​ഥാപക നേതാവ്​ എം.ജി രാമചന്ദ്രന്റെ ജൻമവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

 

NO COMMENTS

LEAVE A REPLY