ദാവൂദിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയതിനെ കുറിച്ച് അറിയില്ലെന്ന് യുഎഇ അംബാസിഡർ

Davood

അധോലക ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ യുഎഇയിലെ സ്വത്തുക്കൾ കണ്ടുകെട്ടി എന്ന വാർത്തയെ കുറിച്ച് അറിയില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡർ അഹമ്മദ് അൽ ബന്ന. ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ദാവൂദിന്റെ 15,000 കോടിയുടെ സ്വത്തുക്കൾ യുഎഇ കണ്ടുകെട്ടിയെന്ന റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ സംഭവം ബിജെപി സർക്കാരിന്റെ വിജയമാണെന്ന് തരത്തിലുള്ള പ്രചാരണങ്ങൾ നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY