രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നതിന്റെ വ്യക്തമായ സൂചന നല്‍കി ദീപ ജയകുമാര്‍

Deepa Jayakumar

പൊതു പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുമെന്ന് സൂചന നല്‍കി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാര്‍ രംഗത്ത്. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ദീപ അറിയിച്ചത്. രാവിലെ എം.ജി.ആര്‍ – ജയലളിതാ സ്മാരകങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ദീപ നിലപാട് വ്യക്തമാക്കിയത്.
അമ്മ കാണിച്ച പാത പിന്തുടരുമെന്നും അവർ വ്യക്തമാക്കി. തമിഴ് രാഷ്ട്രീയത്തിൽ ധാരാളം മാറ്റങ്ങൾ കാണുന്നു. താൻ നേതൃ സ്ഥാനത്തേക്ക് വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും യുവജനങ്ങൾ. അവരുടെ വിശ്വാസത്തെ സംരക്ഷിക്കാൻ താനുണ്ടാകുമെന്നും ദീപ പറഞ്ഞു.

NO COMMENTS

LEAVE A REPLY