മികച്ച നടൻ പൃഥ്വി രാജ്, നടി പാർവ്വതി; ഫിലിം ക്രിട്ടിക്‌സ് അവാർഡ് 2016 ഫ്‌ളവേഴ്‌സിൽ കാണാം

പെരുമ്പാവൂരിനെ ആവേശ തിരയിലാഴ്ത്തിയ ‘ഫിലിം ക്രിട്ടിക്‌സ് അവാർഡ് 2016’ ജനുവരി 16 ന് നടന്നു. പെരുമ്പാവൂർ ആശ്രമം ഗ്രൗണ്ടിൽ ജനലക്ഷങ്ങളെ സാക്ഷി നിറുത്തിയാണ് പരിപാടികൾ അരങ്ങേറിയത്.

പൃഥ്വിരാജ്, പാർവ്വതി, ഇന്നസന്റ്, ഗായിക കെഎസ് ചിത്ര, ആസിഫ് അലി, ലെന, ജയചന്ദ്രൻ, ജ്യോത്സ്‌ന, എന്നിങ്ങനെ ചലച്ചിത്ര രംഗത്തെ പ്രമുഖർ പുരസ്‌കാരമേളയിൽ പങ്കെടുത്തു. മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വി രാജും മികച്ച നടിക്കുള്ള പുരസ്‌കാരം പാർവ്വതിയും സ്വന്തമാക്കി. മികച്ച ചിത്രം എന്ന് നിന്റെ മൊയ്തീൻ.

അവാർഡ് നിശ ഞായറാഴ്ച വൈകീട്ട് 5 മണി മുതൽ ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യും.

 

NO COMMENTS

LEAVE A REPLY