ജിഷ്ണുവിന്‍െറ മൃതദേഹം പൊലീസ് വീണ്ടും പരിശോധിച്ചേക്കും

പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്‍െറ മൃതദേഹം പൊലീസ് വീണ്ടും പരിശോധിച്ചേക്കും. പ്രഥമ വിവര, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് അന്വേഷണസംഘം വീണ്ടും മൃതദേഹപരിശോധന നടത്തുന്നത് ആലോചിക്കുന്നത്. തിങ്കളാഴ്ച കോളജില്‍ പരിശോധന നടത്തിയ അന്വേഷണ സംഘത്തിന്‍െറ അവലോകന യോഗത്തിലാണ് ഇത്തരമൊരു നിര്‍ദേശമുയര്‍ന്നത്.

ജിഷ്ണുവിന്‍െറ കണ്ണിനും മൂക്കിനുമിടയിലെ മുറിവുകള്‍ റിപ്പോര്‍ട്ടുകളില്‍ പരിഗണിക്കാതെ പോയെന്നാണ് ആക്ഷേപം. കാലിലും മറ്റും അടിയേറ്റ പാടുണ്ടായിരുന്നു എന്നും ധരിച്ചിരുന്ന ബനിയന്‍ കീറിയ നിലയിലായിരുന്നു.

NO COMMENTS

LEAVE A REPLY