Advertisement

മുണ്ടുടുത്ത മോഡിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി : കെ സുരേന്ദ്രൻ

January 17, 2017
Google News 0 minutes Read
k surendran

മുണ്ടുടുത്ത മോഡിയല്ല മുണ്ടുടുത്ത മമതയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലെ അസഹിഷ്ണുതയെ ചൂണ്ടിക്കാണിച്ച പിണറായിയുടെ പ്രസംഗത്തെ വിമർശിച്ചാണ് സുരേന്ദ്രന്റെ പ്രസ്ഥാവന. തന്റെ ഫേസ്ബുക്ക് പേജിലാണ് സുരേന്ദ്രന്റെ അഭിപ്രായ പ്രകടനം.

പോസ്റ്റിന്റെ പൂർണ്ണ രൂപം
കലോൽസവ വേദിയിൽ ബി. ജെ. പിയുടെ അസഹിഷ്ണുത വിളമ്പുന്ന പിണറായി തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നത്. തസ്‌ളീമാ നസ്‌റീമിന്രെ കാര്യത്തിലും സക്കറിയയുടെ കാര്യത്തിലും ടി. പി. ശ്രീനിവാസന്രെ കാര്യത്തിലും സ്വന്തം പാർട്ടിയുടെ സഹിഷ്ണുത നാം കണ്ടതാണല്ലോ. പിന്നെ ഇന്ത്യാടുഡേയുടെ കോൺക്‌ളവിൽനിന്ന് പ്രൈമറിസ്‌കൂൾ കുട്ടികളെപ്പോലെ കൊതിക്കെറുവ് കാണിച്ച് ഇറങ്ങിപ്പോയ ആളാണ് ഇദ്ദേഹം. കേരളത്തിന്രെ വികസനമായിരുന്നല്ലോ അവിടുത്തെ അജണ്ഡ. സത്യത്തിൽ മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി. സ്വന്തം അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിപ്പിക്കുന്ന വികസനവിരോധി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here