വിജിലന്‍സിന് വേഗത പോര- കാനം രാജേന്ദ്രന്‍

kanam on private colleges welcomes kodiyeris statement says kaanam

വിജിലന്‍സിന് വേഗത പോരെന്ന വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിജിലന്‍സിനെ സ്വതന്ത്രമാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ തയാറാകണം. മുന്‍സര്‍ക്കാറിന്റെ കാലത്തെ കേസുകളെല്ലാം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്.

വിജിലന്‍സ് എന്നാല്‍ ഏകാംഗ സംവിധാനമല്ല ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ വിജിലന്‍സ് എന്നാല്‍ വിജിലന്‍സ് ഡയറക് ടറിലേക്ക് മാത്രമായി കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY