വിദ്യാഭ്യാസ മേഖലയില്‍ സഭകളുടെ സ്ഥാനം നിഷേധിക്കാനാവില്ല- ആലഞ്ചേരി

വിദ്യാഭ്യാസ മേഖലയില്‍ സഭകള്‍ക്കും സ്വാശ്രയ മാനേജ്മെന്റ്കള്‍ക്കും ഉള്ള സ്ഥാനം നിഷേധിക്കാനാവില്ലെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഇപ്പോള്‍ കച്ചവടത്തിന്റെ ഭാഗമായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ സ്വഭാവം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ കോളജുകളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അവയെ നിയന്ത്രിക്കാന്‍ നിയമമുണ്ടെല്ലോയെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY