റബറിന് വില കൂടി; മൂന്നു വർഷത്തിനുശേഷം റബറിന് വില 150 രൂപ

rubber price touches 150

കർഷകർക്ക് പ്രതീക്ഷ നൽകി മൂന്നു വർഷത്തിനുശേഷം റബർ വില 150 രൂപയിൽ എത്തി. തിങ്കളാഴ്ച കോട്ടയം വിപണിയിൽ ആർ.എസ്.എസ് നാല് ഗ്രേഡ് റബർ കിലോയ്ക്ക് 150 രൂപ കടന്നു. 2013 മാർച്ചിനുശേഷം ആദ്യമായാണ് വില 150ൽ തൊട്ടത്.

രാജ്യാന്തര വില ഉയർന്നതിന്റെ ചുവടുപിടിച്ചാണ് ആഭ്യന്തരവിപണിയിലും വില ഉയർന്നത്. ബാങ്കോക് വില തിങ്കളാഴ്ച 4.49 രൂപ വർധിച്ച് 181.47 രൂപയിലത്തെി. മലേഷ്യൻ വില 3.70 രൂപകൂടി 155.43 രൂപയായി. അതേസമയം, രാജ്യന്തര വിലയിലെ വർധനക്ക് അനുസരിച്ചുള്ള നേട്ടം ഇപ്പോഴും സംസ്ഥാനത്തെ കർഷകർക്കു ലഭിക്കുന്നില്ല.

rubber price touches 150

NO COMMENTS

LEAVE A REPLY