2016 സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: അപേക്ഷകള്‍ ക്ഷണിച്ചു

kerala state film awards

2016 വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും നിബന്ധനകളും തിരുവനന്തപുരത്തെ ചലച്ചിത്ര അക്കാദമി ഓഫീസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, സിനിമാ സംഘടനകളായ ഫിലിം ചേമ്പര്‍, മാക്ട, അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫെഫ്ക എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ചിത്രങ്ങള്‍ ഓപ്പണ്‍ ഡിസിപി, ബ്ലൂറേ ആയി നല്‍കണം.

അക്കാദമിയുടെ വൈബ് സൈറ്റായ www.keralafilm.com ല്‍ നിന്നും വിശദാംശങ്ങള്‍ അറിയാം. അപേക്ഷകള്‍ ഫെബ്രുവരി 10ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അക്കാദമി ഓഫീസില്‍ എത്തണം.

kerala film awards, film academy

NO COMMENTS

LEAVE A REPLY