സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത

allowance

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മൂന്നു ശതമാനം ക്ഷാമബത്ത അനുവദിച്ചു. പുതുക്കിയ ക്ഷാമബത്ത ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കുമെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കുടിശിക പിഎഫിൽ ലയിപ്പിക്കും. പെൻഷൻകാരുടെ ക്ഷാമബത്താ കുടിശിക പണമായി നല്കും. ഇതോടെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻകാരുടെയും ക്ഷാമബത്താനിരക്ക് 12 ശതമാനം ആകും. ഇതുമൂലം സർക്കാരിന് പ്രതിമാസം 86.07 കോടി രുപയുടെയും പ്രതിവർഷം 1032.84 കോടി രൂപയുടെയും അധികബാദ്ധ്യത ഉണ്ടാകുമെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY