ശമ്പളമില്ല; ചൈനീസ് കോടതി കപ്പൽ ഓൺലൈൻ വഴി വിറ്റു

ship

തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് പിടിച്ചെടുത്ത കപ്പൽ ചൈനീസ് കോടതി ഓൺലൈനിൽ വിറ്റു. പനാമയിൽനിന്നുള്ള മഹോനി എന്ന കപ്പലാണ് തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതിനെ തുടർന്നാണ് കപ്പൽ കോടതി വിറ്റത്.

ചൈനീസ് ഇ കൊമേഴ്‌സ് സ്ഥാപനമായ ആലിബാബ വഴിയാണ് വിറ്റത്. 16.89 മില്യണ് യുവാനാണ് (16.38കോടി രൂപ) കപ്പലിന് ലഭിച്ച വില. ഷോങ്ജിയാങ് ഓസിയൻ ഷിപ്പിങ് ലിമിറ്റഡ് എന്ന കമ്പനിയാണ് കപ്പൽ സ്വന്തമാക്കിയത്.

തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലെ 31 ഫിലിപ്പിൻസുകാരായ തൊഴിലാളികൾ 18 മാസമായി ശമ്പളം ലഭിച്ചിട്ടില്ല എന്ന് കാട്ടി കപ്പലുടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. 2016ലാണ് കപ്പൽ ഷാങ്ഹായ് കോടതി പിടിച്ചെടുത്തത്.

NO COMMENTS

LEAVE A REPLY