രഹസ്യാന്വേഷണവിഭാഗം മേധാവി സ്ഥാനവും എ.ഡി.ജി.പി സ്ഥാനവും ഇനി ഡിജിപി തസ്തികയിലേക്ക്

സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം മേധാവി സ്ഥാനവും ഉത്തരമേഖല എ.ഡി.ജി.പി സ്ഥാനവും ഡി.ജി.പി തസ്തികയിലേക്ക് ഉയര്‍ത്തും.തിങ്കളാഴ്ച എ.ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥയെ ഇന്‍റലിജന്‍സില്‍ നിന്ന് മാറ്റി പകരം ഡി.ജി.പി ബി.എസ്. മുഹമ്മദ് യാസീനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഉത്തരമേഖല എ.ഡി.ജി.പി സ്ഥാനത്തേക്ക് പൊലീസ് ആസ്ഥാനം ഡി.ജി.പി ആയിരുന്ന രാജേഷ് ദിവാനെ നിയമിക്കുകയും ചെയ്തു. ഇരുവരും ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥരായതിനാലാണ് തസ്തിക ഉയര്‍ത്തല്‍ അനിവാര്യമായത്.

NO COMMENTS

LEAVE A REPLY