മോഡി രാജ്യത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന് ശിവസേന

modi Samajwadi and bsp opposes him says modi

പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ എൻഡിഎ സഖ്യകക്ഷിയായ ശിവസേന. നോട്ട് നിരോധനം എന്ന ബോംബിട്ട് മോഡി രാജ്യത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കിയെന്ന് ശിവസേന ആരോപിച്ചു. പാർട്ടി മുഖപത്രമായ സാംനയിൽ എഴുതിയ എഡിറ്റോറിയലിലാണ് മോഡിയ്‌ക്കെതിരെ ശിവസേന ആഞ്ഞടിക്കുന്നത്.

മന്ത്രിസഭാ യോഗങ്ങളിൽ മോഡി ബധിരരെയും ഊമകളെയും സൃഷ്ടിച്ചുവെന്നും ആർ.ബി.ഐ ഗവർണറെ നിയമിച്ച് രാജ്യത്തിൻറെ സാമ്പത്തികം കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാക്കിയെന്നും എഡിറ്റോറിയലിലൂടെ ശിവസേന ആരേപിക്കുന്നു.

NO COMMENTS

LEAVE A REPLY