എം ടി, കമൽ വിവാദം; ബിജെപിയ്‌ക്കെതിരെ അടൂരും സക്കറിയയും

എം ടി വാസുദേവൻനായരെയും സംവിധായകൻ കമലിനെയും അവഹേളിച്ച ബിജെപി നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരൻ സക്കറിയയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും രംഗത്ത്.

സംഘപരിവാറിന് കേന്ദ്രത്തിൽ അധികാരമുള്ളതിന്റെ നെഗളിപ്പാണ് കേരളത്തിലെ ബിജെപിക്കെന്നും വിനാശ കാലത്ത് ബിജെപിയ്ക്ക് വിപരീഥ ബുദ്ധിയാണെന്നും സക്കറിയ പറഞ്ഞു. നോട്ട് വിഷയം പഠിക്കാതെയാണ് എം ടി യെ ബിജെപി അധിക്ഷേപിക്കുന്നതെന്ന് അടൂരും തുറന്നടിച്ചു.

എം ടിയെയും കമലിനെയും അധിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധിക്കാൻ തിരുവനന്തപുരം ഗാന്ധിപാർക്കിൽ ഒത്തുചേർന്ന കൂട്ടായ്മയിലാണ് സക്കറിയയും അടൂരും ബിജെപിയ്‌ക്കെതിരെ രൂക്ഷമായി വിമർശനമുന്നയിച്ചത്. അധിക്ഷേപങ്ങൾ ക്ക് ബിജെപി മാപ്പ് പറയണമെന്നും അടൂർ പറഞ്ഞു.

NO COMMENTS

LEAVE A REPLY