രാജ്കപൂറിന് നര്‍ഗീസ് ദത്തുമായും വൈജയന്തിമാലയുമായും ബന്ധം ഉണ്ടായിരുന്നു-ഋഷികപൂര്‍

rishikapoor

തന്റെ പിതാവും നടനുമായിരുന്ന രാജ് കപൂറിന് നടി നര്‍ഗീസുമായി ബന്ധമുണ്ടായിരുന്നെന്ന് നടന്‍ ഋഷി കപൂര്‍. പിന്നീട് നര്‍ഗീസ് സുനില്‍ ദത്തിനെ വിവാഹം കഴിച്ചിരുന്നു.

ഋഷി കപൂറിന്റെ ആത്മകഥയായ ഖുല്ലം ഖുല്ലയിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്. ഇതില്‍ വൈജയന്തിമാലയുമായുള്ള അടുപ്പം അമ്മയുമായുള്ള വിവാഹജീവിതത്തെ കാര്യമായി ബാധിച്ചുവെന്നും അമ്മ വീട് വിട്ട് പോയെന്നും ഋഷികപൂര്‍ പറയുന്നു. വൈജയന്തിമാലയുമായുള്ള ബന്ധം പൂര്‍ണ്ണമായി അവസാനിപ്പിച്ച ശേഷമാണ് പിന്നീട് അവര്‍ വീട്ടിലേക്ക് തിരിച്ച് വന്നത്.

താന്‍ മികച്ച നടനുള്ള അവാര്‍ഡ് കാശ് കൊടുത്ത് വാങ്ങിയെന്നും ആത്മകഥയിലൂടെ ഋഷികപൂര്‍ വെളിപ്പെടുത്തിയിരുന്നു. ബോബി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താന്‍ അവാര്‍ഡ് പണം കൊടുത്ത് വാങ്ങിയതാണെന്ന് വെളിപ്പെടുത്തിയത്.

rishikapoor Autobiography , khullam khulla

NO COMMENTS

LEAVE A REPLY