മോഡി ദത്തെടുത്ത ഗ്രാമത്തിൽ ശുചി മുറി നിർമ്മിച്ചതിൽ അപാകത

toilet project nagepur

ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദത്തെടുത്ത ഗ്രാമത്തിൽ ശുചി മുറി നിർമ്മിച്ചതിൽ അപാകതയെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ കരാറുകാർ നിർമ്മിച്ച ഫൈബർ ശുചിമുറികൾ ഉപയോഗിക്കുംമുമ്പ് തന്നെ കേടായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്ന സാഹചര്യത്തിൽ വിഷയം ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എം പി യുടെ ആദർശ് ഗ്രാമ പദ്ധതി പ്രകാരം പ്രധാനന്ത്രി ദത്തെടുത്ത വാരണസിയിലെ നാഗേപൂർ ഗ്രാമത്തിലാണ് ഫൈബർ ശുചിമുറികൾ നിർമ്മിച്ചത്.

എത്ര വൃത്തിയാക്കിയാലും ദുർഗന്ധം വമിക്കുന്നതും വെയിലിൽ ഉപയോഗിക്കാൻ കഴിയാത്തതുമാണ് ഫൈബർ ശുചിമുറികളെന്ന് നാട്ടുകാർ പറയുന്നു.

NO COMMENTS

LEAVE A REPLY