Advertisement

ബിജെപി നേതൃത്വത്തിന്റെ അസഹിഷ്ണുത കേരളത്തിന് അപമാനം: വിഎസ്

January 18, 2017
Google News 0 minutes Read
v s

ബിജെപി നേതൃത്വത്തിന്റെ അസഹിഷ്ണുതയും സാംസ്‌കാരിക വിരുദ്ധതയും കേരളത്തിനാകെ അപമാനകരമാണെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ  വി എസ് അച്യുതാനന്ദൻ.

എം.ടി വാസുദേവൻ നായർ അടക്കമുള്ള എഴുത്തുകാരേയും സാംസ്‌കാരിക നായകരേയും അധിക്ഷേപിക്കുന്ന ബിജെപി നേതൃത്വത്തിന്റെ അസഹിഷ്ണുതയും സാംസ്‌കാരിക വിരുദ്ധതയും കേരളത്തിനാകെ അപമാനകരമാണെന്നാണ് വിഎസ് തന്റെ പ്രസ്താവനയിലൂടെ ആരോപിച്ചത്.

ഇക്കൂട്ടരെ ഒറ്റപ്പെടുത്താൻ പ്രബുദ്ധരായ മലയാളികൾ തയ്യാറാവണം. എഴുത്തുകൊണ്ടും ചലച്ചിത്ര കാവ്യങ്ങൾകൊണ്ടും മലയാളഭാഷയേയും സംസ്‌കാരത്തേയും സമ്പന്നമാക്കുകയും, അതിന് രാജ്യാന്തര പ്രശസ്തി സമ്മാനിക്കുകയും ചെയ്തവരാണ് എംടിയും, കമലുമൊക്കെ. അവർക്കെതിരെ അസഹിഷ്ണുതയുടെ വാളോങ്ങിയ സംഘപരിവാറിനെതിരെ കേരളത്തിന്റെ സാംസ്‌കാരിക മനസ്സ് ഒന്നടങ്കം പ്രതികരിച്ചത് സ്വാഭാവികമാണ്. അതിന്റെ പേരിൽ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരും സാംസ്‌കാരിക നായകരും ഉപഹാരങ്ങൾക്ക് പുറകേ പോകുന്നവരാണെന്ന് പറഞ്ഞ് അവരെ അധിക്ഷേപിക്കുന്നത് ബിജെപിയുടേയും സംഘപരിവാറിന്റേയും സാംസ്‌കാരിക വിരുദ്ധതയാണ് വെളിവാക്കുന്നത്. അതുകൊണ്ട് സംഘികളുടെ സാംസ്‌കാരികശൂന്യതക്കെതിരായി എല്ലാവിഭാഗം ജനങ്ങളുടേയും ചെറുത്തുനിൽപ്പുണ്ടാവണമെന്നും വിഎസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here