തീവ്രവാദികൾ സൈനിക വേഷത്തിലെത്തി ആക്രമണം നടത്താൻ സാധ്യത

delhi-airport

ഡൽഹി വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനുകളിലും സുരക്ഷ കർശനമാക്കി. സൈനിക വേഷത്തിലെത്തി തീവ്രവാദികൾ ആക്രമണം നടത്താൻ പദ്ധതിയിടുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് സുരക്ഷ കർശനമാക്കിയത്.

പഞ്ചാബിലെ ചക്രി, ഗുരുദാസ് പൂർ അതിർത്തിയി പോസ്റ്റുകളിൽ ഏഴ് തീവ്രവാദികളെ കണ്ടതായി റിപ്പോർട്ട് ഉണ്ട്. കരസേനയിലെ ക്യാപ്റ്റൻ, സുബേദാർ റാങ്കുകളിൽ ഉള്ളവരുടെ യൂണിഫോം തീവ്രവാദികളുടെ കൈകളിലുണ്ട്. അതിർത്തിയിലുടെ നുഴഞ്ഞ് കയറി അക്രമം നടത്താനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്

NO COMMENTS

LEAVE A REPLY