കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ

COA

കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ വെമ്പായം ശ്രീവത്സം റസിഡൻസിയിൽ നടന്നു. അഡ്വ: ഡി.കെ.മുരളി എം എൽ എ കൺവെൻഷൻ ഉത്ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിച്ചു. ചടങ്ങിൽ കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.വിജയകൃഷ്ണൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിനു ശിവദാസ്, ജില്ലാ പ്രസിഡന്റ് കമാലുദ്ദീൻ, ജില്ലാ സെക്രട്ടറി ജയകുമാർ തുടങ്ങി സംസ്ഥാന ജില്ലാ ഭാരവാഹികളും, ജില്ലയിൽ നിന്നുമുള്ള 200 ഓളം പ്രധിനിധികളും കൺവെൻഷനിൽ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY