കലോത്സവത്തില്‍ മിമിക്രിയില്‍ തിളങ്ങിയ ആദര്‍ശിന്റെ കിടിലന്‍ പെര്‍ഫോമന്‍സ് കാണാം

adarsh

സാധാരണ കലോത്സവവേദിയില്‍ മിമിക്രി വേദിയ്ക്കരികെ എപ്പോഴും തിക്കും തിരക്കുമാണ്. പലപ്പോഴും നിലവാരമില്ലായ്മയിലേക്ക് മിമിക്രി കലാകാരന്മാര്‍ തരംതാഴുമ്പോഴും എല്ലാ കാലത്തും പ്രതീക്ഷയോടെ ഈ ആള്‍ക്കൂട്ടം മിമിക്രി വേദിയ്ക്ക് താഴെയുണ്ടാകും. ഇന്നലെയും ഇത് തന്നെയായിരുന്നു സ്ഥിതി. എന്നാല്‍ പക്ഷികളുടേയും കുഞ്ഞിന്റേയും ശബ്ദങ്ങള്‍ സദസ്സിലെ വിധികര്‍ത്താക്കളേയും , കാണികളേയും വിരസതയിലേക്ക് തള്ളിവിട്ടപ്പോഴാണ് ആദര്‍ശ് വേദിയിലെത്തിയത്. പിന്നീടങ്ങോട്ട് ഒരു ഡിജെ പാര്‍ട്ടി പോലെയായി വേദി. കാരണം , ഇലക്ട്രോണിക് സംഗീതോപകരണങ്ങളും, ഡിജെ മിക്സുമാണ് ആദര്‍ശ് അനുകരിച്ചത്. ഒപ്പം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, നടന്‍ ജനാര്‍ദ്ദനനും ഡിജെ ശബ്ദത്തിലൂടെയെത്തി. ഓരോ പെര്‍ഫോമന്‍സും ആരങ്ങളോടെ കാണികള്‍ ഏറ്റുവാങ്ങി.
ഇതായിരുന്നു മിമിക്രി വേദികള്‍ കാത്തിരുന്ന ആ വ്യത്യസ്തതയെന്ന് കാണികളെല്ലാം ഓരേ ശബ്ദത്തോടെ പറഞ്ഞു. വിധി വന്നപ്പോള്‍ ജഡ്ജസും ഈ അഭിപ്രായത്തെ പങ്കുവച്ചു. കാരണം എ ഗ്രേഡോഡെ ഒന്നാം സ്ഥാനം ആദര്‍ശിന്!!

കൊല്ലം ടികെഡിഎം ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്.കഴിഞ്ഞ വര്‍ഷങ്ങളിലും ആദര്‍‍ശ് മിമിക്രി വേദിയില്‍ എത്തിയിരുന്നു. എന്നാല്‍ ബി ഗ്രേഡോഡെ മടങ്ങി. ഇത്തവണ കൃത്യമായ പരിശീലനത്തിന് ശേഷമാണ് മത്സരിക്കാനെത്തിയതെന്ന് ആദര്‍ശ് പറയുന്നു.

ഫ്ളവേഴ്സ് ചാനലിലെ ‘കോമ‍‍‍‍ഡി ഉത്സവ്’ എന്ന ഹാസ്യ പരിപാടിയിലെ മത്സരാര്‍ത്ഥി കൂടിയാണ് ആദര്‍ശ്. ഇതേ പെര്‍ഫോമന്‍സ് കോമഡി ഉത്സവ് വേദിയിലും ആദര്‍ശ് കാഴ്ച വച്ചിരുന്നു. ആ വീഡിയോ കാണാം.

Subscribe to watch more

NO COMMENTS

LEAVE A REPLY