സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആരംഭിച്ചു; സിപിഎമ്മുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നത ചർച്ചയായേക്കും

cpi

സിപിഐ സംസ്ഥാന എക്‌സികൃൂട്ടീവ് ആരംഭിച്ചു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഡി രാജ എം പി, ദേശീയ എക്‌സികൃൂട്ടീവ് അംഗങ്ങളായ കെ ഇ ഇസ്മയിൽ , ബിനോയ് വിശ്വം , സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ എക്‌സിക്യൂട്ടീവിൽ പങ്കെടുക്കുന്നു. യോഗത്തിൽ സിപിഎമ്മുമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസം ചർച്ചയായേക്കും.

സംസ്ഥാന സർക്കാർ ഡയറിയിൽ സിപിഐ മന്ത്രിമാരുടെ പേര് എൻസിപി മന്ത്രിമാർക്ക് ശേഷം നൽകിയതിൽ പാർട്ടിയ്ക്കുള്ളിൽ മുറുമുറുപ്പുണ്ട്. ഈ വിഷയത്തിൽ സിപിഐയ്ക്ക് പൊതു മധ്യത്തിൽ അവമതിപ്പുണ്ടാക്കിയ സാഹചര്യവും ചർച്ചയായേക്കും. ഒപ്പം മാവോയിസ്റ്റ് വേട്ടയിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തുന്നതായിരുന്നു സിപിഐ നേതാക്കളുടെ നിലപാടുകൾ.

 

NO COMMENTS

LEAVE A REPLY