കലോത്സവത്തില്‍ മത്സരാര്‍ത്ഥിയ്ക്ക് മൈക്കില്‍ നിന്ന് ഷോക്കേറ്റു

microphone

കലോത്സവത്തില്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥിയ്ക്ക് ഷോക്കേറ്റു. കോഴിക്കോട് റഹ്മാനിയ എച്ച്.എസ്.എസിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനി ഹൃദ്യ ശ്രീരാഗിനാണ് ഷോക്കേറ്റത്. എച്ച് എസ് എസ് വിഭാഗം പദ്യം ചൊല്ലല്‍ മത്സരത്തിനിടെയാണ് അപകടം ഉണ്ടായത്.

പാടുന്നതിനിടെ ചുണ്ട് മൈക്കില്‍ തട്ടിയപ്പോഴാണ് ഷോക്കേറ്റത്. ഇത് തന്റെ പ്രകടത്തെ ബാധിച്ചുവെന്ന് പരാതിപ്പെട്ടെങ്കിലും വീണ്ടും അവതരിപ്പിക്കാന്‍ അവസരം നല്‍കിയില്ല. ഇതിനെതിരെ ഹൃദ്യ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

microphone

NO COMMENTS

LEAVE A REPLY