ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

Harthal bjp

തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.

ഒരു സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ആര്‍എസ്എസ് അണ്ടലൂര്‍ ശാഖാ മുന്‍ മുഖ്യശിക്ഷക് ആയിരുന്ന സന്തോഷ് ഇപ്പോള്‍ ബിജെപിയുടെ ബൂത്ത് പ്രസിഡന്റാണ്. ഇക്കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്തെ ആറാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. അക്രമം നടന്നപ്പോള്‍ സന്തോഷ് വീട്ടില്‍ തനിച്ചായിരുന്നു. അതിനാല്‍ അക്രമവിവരം പുറത്തറിയാന്‍ വൈകി. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

കലോത്സവത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ കലോത്സവത്തെ ബാധിക്കാതെ ഇരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി നേതാക്കളുമായി ഉന്നത തല യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കലോത്സവ സ്റ്റിക്കര്‍ ഒട്ടിച്ച വാഹനങ്ങളെ കടത്തിവിടുന്നുണ്ട്.

Harthal, bjp , kannur, cpm

NO COMMENTS

LEAVE A REPLY