ജെല്ലിക്കെട്ട്: പനീര്‍സെല്‍വം ഇന്ന് പ്രധാനമന്ത്രിയെ കാണും

jallikattu

ജെല്ലിക്കെട്ട് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോ‍ഡിയെ കാണും. പ്രധാനമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിക്കും വരെ പ്രക്ഷോഭം തുടരുമെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

ജെല്ലിക്കെട്ട് നടത്താനാവശ്യമായ എല്ലാ നടപടികളും തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തുടരുമെന്ന് പനീര്‍സെല്‍വം ഉറപ്പ് നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ വ്യാഴാഴ്ച ചെന്നൈയിലെ 31 സര്‍ക്കാര്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

jellykkettu, tamilnadu, marina beach

NO COMMENTS

LEAVE A REPLY