സഫീറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

safeer

മെഡിക്കൽ കോളേജിലെ സാർജന്റ് എ.എം.സഫീറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികളെ സഹായിക്കാനായി രൂപീകരിച്ച ഒരുമ വാട്‌സ് ആപ് ഗ്രൂപ്പിന്റെ സജീവ സാരഥിയും ജീവനക്കാരുടെ അടുത്ത സുഹൃത്തും കൂടിയായിരുന്നു സഫീർ. കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറി, കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും സഫീർ പ്രവർത്തിച്ചിട്ടുണ്ട്.

കരൾ സംബന്ധമായ രോഗത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സഫീർ ബുധനാഴ്ച രാത്രി 10 മണിക്കാണ് അന്തരിച്ചത്. 36 വയസ്സായിരുന്നു.

safeerഭാര്യ: ശാലിനി ( ലോക്കൽ ഫണ്ട് ഓഡിറ്റ് ) മകൾ: യുക്തിമാനവ് (4) പിതാവ്: അബൂബക്കർക്കുഞ്ഞ് (റിട്ട. മുൻ ഹെഡ്മാസ്റ്റർ), മാതാവ് സുബൈദ ബീവി (റിട്ട. ടീച്ചർ) സഹോദരങ്ങൾ: സഫീന (പഞ്ചായത്ത് വകുപ്പ്), സജീന (കൃഷി വകുപ്പ്), സഫീജ (പോലീസ് വകുപ്പ്), സഫീദ (ടീച്ചർ)

വ്യാഴാഴ്ച വൈകിട്ട് ഡെന്റൽ കോളേജ് അങ്കണത്തിൽ നടന്ന അനുശോചന യോഗത്തിൽ എൻ.ജി.ഒ. യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി യു.എം. നഹാസ് അദ്ധ്യക്ഷനായി. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് എം.എസ്. ഷർമ്മദ്, വാർഡ് കൗൺസിലർ എസ്.എസ്. സിന്ധു, എൻ.ജി.ഒ. യൂണിയൻ മുൻ സംസ്ഥാന ട്രഷറർ എസ്. ശ്രീകണ്‌ഠേശൻ , എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.കെ. ദിനേശ്കുമാർ, കെ.ജി.ഒ.എ. ജില്ലാ ജോയിന്റ് സെക്രട്ടറി ജി. പ്രകാശൻ, എൻ.ജി.ഒ. സംഘ് സംസ്ഥാന പ്രസിഡണ്ട് പി. സുനിൽകുമാർ , എൻ.ജി.ഒ. അസോസിയേഷൻ നേതാവ് സജിത്‌ലാൽ, എൻ.ജി.ഒ. യൂണിയൻ മുൻ ജില്ലാ പ്രസിഡന്റ് ജോസഫ് വിജയൻ എന്നിവർ സംസാരിച്ചു. ഒട്ടനനവധി ജീവനക്കാർ അനുശോചന യോഗത്തിൽ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY