കണ്ണൂരിൽ ബിജെപി പ്രവർത്തകനെ കൊന്നത് ആർഎസ്എസ്: പി ജയരാജൻ

p jayarajan

കണ്ണൂർ അണ്ടല്ലൂരിലെ ബിജെപി പ്രവർത്തകൻ സന്തോഷിന്റെ കൊലപാതകം ആർഎസ്എസ് ആസൂത്രണം ചെയ്തതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ. കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യയും സഹോദരിയും തമ്മിൽ സ്വത്ത് തർക്കമുണ്ടെന്നും ഇതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നും ജയരാജൻ പറഞ്ഞു.

സന്തോഷ് അടക്കമുള്ളവർ പ്രതികളായി ധർമടം പൊലീസ് 1222/16ആം നമ്പർ പ്രകാരം നവംബർ 25ആം തീയതി കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഈ തർക്കത്തിൽ ആർഎസ്എസ് ക്രിമിനലുകളായ അനീഷ്, ബൈജു എന്നിവർ സന്തോഷിനെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം വസ്തുതകൾ പുറത്തുവന്നിട്ടും സിപിഎമ്മിനെ കുറ്റപ്പെടുത്താനാവില്ലെന്നും ജയരാജൻ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY