അധ്യാപികയെ വിദ്യാര്‍ത്ഥി പീഡിപ്പിക്കാന്‍ ശ്രമിച്ചു

rape 49358woman raped at ranni

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ക്കൂളിലെ അധ്യാപികയെ വിദ്യാര്‍ത്ഥി ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഡല്‍ഹിയിലെ ഷാഹ്ദരാ ജില്ലയിലെ വിവേക് വിഹാറിലാണ് സംഭവം. ശാരീരിക ബന്ധത്തിന് വഴങ്ങുമെന്ന് സമ്മതിച്ചാല്‍ മാത്രമേ തുറന്ന് വിടൂ എന്ന് കുട്ടി പറഞ്ഞതായി അധ്യാപിക പരാതിപ്പെടുന്നു.

ഇന്റര്‍വെല്ലിന് ശുചിമുറിയല്‍ കയറിയ ഉടനെയാണ് സംഭവം നടന്നത്. അധ്യാപിക കയറിപ്പോള്‍ ഉടന്‍ തന്നെ പുറത്ത് നിന്ന് വാതില്‍ കുറ്റിയിടുകയായിരുന്നു. തുറന്ന് വിടാന്‍ ആവശ്യപ്പെട്ടപ്പോഴാണ് വിദ്യാര്‍ത്ഥി ഇങ്ങനെ ആവശ്യപ്പെട്ടത്. പിന്നീട് അധ്യാപിക ഉറക്കെ ശബ്ദം വയ്ക്കുകയും വിദ്യാര്‍ത്ഥി ഓടിപോകുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് 354- എ, 509 വകുപ്പുകള്‍ പ്രകാരം വിവേക് വിഹാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY