തൃപ്തി ശബരിമലയിൽ എത്തിയെന്ന് വിവരം; പോലീസ് ജാഗ്രതയിൽ

trupti desai

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയിൽ എത്താൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസിന് ജാഗ്രതാ നിർദ്ദേശം. തൊടുപുഴയ്ക്കടുത്ത് തൃപ്തിയെ കണ്ടെന്ന് തീർത്ഥാടകൻ വിവരം നൽകിയതിനെ തുടർന്നാണ് കോട്ടയം, പത്തനംതിട്ട ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം കൈമാറിയത്. തൊടുപുഴയ്ക്കടുത്ത് മുട്ടം ഭാഗത്തുവച്ചാണ് ഇന്ന് 12.30ന് തൃപ്തി ദേശായിയെ കണ്ടതായി വിവരം ലഭിച്ചത്.

NO COMMENTS

LEAVE A REPLY