തടികൂടി; എയർ ഹോസ്റ്റസുമാരെ എയർ ഇന്ത്യ താഴെ ഇറക്കി

air india

വിമാനത്തിൽ ജോലി ചെയ്യുന്ന 57 ജീവനക്കാരെ അമിതഭാരത്തിന്റെ പേരിൽ എയർ ഇന്ത്യ താഴെ ഇറക്കി. വിമാനത്താവളത്തിലെ ജോലിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷം പേരും എയർ ഹോസ്റ്റസുമാരാണ്. തടി കുറച്ചില്ലെങ്കിൽ സ്ഥിരമായി വിമാനത്താവളത്തിലെ ജോലിയിൽ തുടരേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. ഗ്രൗണ്ട് ജോലിയിലേക്ക് മാറുന്നതോടെ ഫ്‌ളൈയിങ് അലവൻസായി മാസം ലഭിക്കുന്ന 35000രൂപ മുതൽ 50000വരെ ഇവർക്കു നഷ്ടമാകും.

NO COMMENTS

LEAVE A REPLY