ഫൈസല്‍ വധം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

faisal

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ക്രൈംബ്രാഞ്ചിന്. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സമിതിയുടെ നേതൃത്വത്തില്‍ കൊടിഞ്ഞിയില്‍ നടത്തിയ ഹര്‍ത്താലിനും എട്ട് മണിക്കൂര്‍ നീണ്ട റോഡ് ഉപരോധത്തിനുമൊടുവിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറിന്റേതാണ് ഉത്തരവ്.

ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഇനി ഈ കേസന്വേഷിക്കുക. താനൂര്‍, മഞ്ചേരി സി.ഐമാരും സംഘത്തിലുണ്ട്. മലപ്പുറം ഡിവൈ.എസ്.പി പ്രദീപ്കുമാറിന്‍െറ നേതൃത്വത്തിലായിരുന്നു ഇതുവരെയുള്ള അന്വേഷണം.

faisal  murder case

NO COMMENTS

LEAVE A REPLY