വൈക്കം കള്ളനോട്ട് കേസ്; മുൻ എംഎൽഎ പി.നാരായണന്റെ മകൻ അറസ്റ്റിൽ

fake notes budget 2017 limitation for cash transaction

വൈക്കം കള്ളനോട്ട് കേസിൽ മുൻ എംഎൽഎ  പി.നാരായണന്റെ മകൻ അറസ്റ്റിൽ. തലയോലപ്പറമ്പ് മാത്യു കൊലക്കേസ് പ്രതി അനീഷ് ഉൾപ്പെട്ട കള്ളനോട്ട് എംഎൽഎയുടെ മകൻ അനിൽ കുമാർ(41) അറസ്റ്റിലായിരിക്കുന്നത്. സംഭവത്തിൽ ഉന്നതർ ചിലർ ഉൾപ്പെട്ടതായും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് സൂചന.

അനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് അനിലിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. അനീഷിന് നോട്ട് നിർമ്മിക്കാനുള്ള പേപ്പറുകളും പ്രിന്ററും വാങ്ങി നൽകിയത് അനിൽ കുമാറാണെന്നാണ് പോലീസിന്റെ നിഗമനം.

NO COMMENTS

LEAVE A REPLY