ജെല്ലിക്കെട്ട്; ട്രയിൻ തടയുന്നതിനിടയിൽ ഒരാൾക്ക് ഷോക്കേറ്റു

ജെല്ലിക്കെട്ട് സമരത്തിൽ ട്രയിൻ തടയുന്നതിനിടയിൽ ഒരാൾക്ക് ഷോക്കേറ്റു. പ്രതിഷേധിക്കാൻ തടഞ്ഞ ട്രയിനിന് മുകളിൽ കയറിയ ലോകേഷ് എന്ന 16കാരനാണ് വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിഷേധത്തിന്റെ ഭാഗമായി സേലത്ത് നടത്തിയ ട്രെയിൻ തടയൽ സമരത്തിനിടെയാണ് സംഭവം. സംഭവത്തെ അപലപിച്ച് നടൻ മാധവൻ രംഗത്തെത്തി. ജെല്ലിക്കെട്ട് നടത്തിയെടുക്കാൻ ഇങ്ങെയായിരുന്നില്ല പ്രതിഷേധിക്കേണ്ടതെന്നും ലോകേഷിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മാധവൻ ട്വിറ്ററിലൂടെ അറിയിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews