ജെല്ലിക്കെട്ട് സമരം; കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്കുള്ള ട്രയിനുകൾ ക്രമം തെറ്റുന്നു

train

തമിഴ്‌നാട്ടിൽ ശക്തി പ്രാപിക്കുന്ന ജെല്ലിക്കെട്ട് സമരത്തിൽ ഗതാഗതവും മുടങ്ങുന്നു. കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലേക്കുള്ള ട്രയിനുകൾ വൈകും. 3.50 ന്റെ പുനലൂർ-മധുര പാസഞ്ചർ റദ്ദു ചെയ്തു. ഇന്നു രാത്രി 9.15 നു ഗുരുവായൂരിൽ നിന്നു പുറപ്പെടേണ്ട എ ഗ്മോർ എക്‌സ്പ്രസ് ( 16128) ഗുരുവായൂരിനും നാഗർകോവിലിനും ഇടയിൽ ഭാഗികമായി റദ്ദു ചെയ്തു. തിരുവനന്തപുരം വരെയുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം വെരാവൽ തിരുവനന്തപുരം എക്‌സ്പ്രസ് ഗുരുവായൂർ എക്‌സ്പ്രസിന്റെ സമയക്രമത്തിൽ കോട്ടയം വഴി സർവീസ് പുന:ക്രമീകരിച്ച് ഓടിക്കുന്നുണ്ട്

NO COMMENTS

LEAVE A REPLY