വൈ കാറ്റഗറി സുരക്ഷ വേണ്ട; കുമ്മനം

kummanam

തനിക്ക് വൈ ക്യാറ്റഗറി സുരക്ഷ വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാനത്തെ സാധാരണ ബിജെപി പ്രവർത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തിൽ തനിക്ക് വൈ കാറ്റഗറി സുരക്ഷ വേണ്ടെന്നാണ് കുമ്മനം അറിയിച്ചിരിക്കുന്നത്.

ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂരിൽ ക്രമസമാധാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോഴാണ് കുമ്മനം ഇക്കാര്യം അറിയിച്ചത്.

NO COMMENTS

LEAVE A REPLY