മെഡെക്സ് പ്രദർശന സമയം രാത്രി 11 വരെ നീട്ടി

medex

മെഡിക്കൽ കോളജിൽ നടന്നു വരുന്ന ആരോഗ്യ വിദ്യാഭ്യാസ കലാപ്രദർശനമായ മെഡെക്സ് കാണാൻ ഇനി രാത്രി 11 മണി വരെ അവസരം. വൈകുന്നേരം പ്രദർശനത്തിനെത്തുന്നവരുടെ അഭ്യർത്ഥന മാനിച്ചാണ് സമയം നീട്ടുന്നത്. കലാവിന്യാസങ്ങൾ പൂർണമായ വെളിച്ച സംവിധാനങ്ങളോടെ കാണാനുള്ള അവസരം കൂടിയാണ് വൈകുന്നേരങ്ങളിൽ ഉള്ളത്.

പ്രദർശനം രണ്ടാഴ്ച പിന്നിടുമ്പോൾ തിരക്ക് വർധിക്കുകയാണ്. ഇതിനോടകം അര ലക്ഷത്തിലേറെപ്പേർ പ്രദർശനം കണ്ടു കഴിഞ്ഞു. രാവിലെ 9.30ന് പവലിയനുകൾ തുറക്കും. പ്രവൃത്തി ദിവസങ്ങളിൽ ജില്ലയുടെ പുറത്തു നിന്നുവരെ സ്കൂൾ വിദ്യാർത്ഥികൾ പ്രദർശനം കാണാനെത്തുമ്പോൾ വൈകുന്നേരങ്ങളിലും ആഴ്ചാവസാനവും മറ്റും കുടുംബമായെത്തുന്നവരുടെ തിരക്കാണ്. ജനുവരി 31നാണ് മെഡെക്സ് സമാപിക്കുക.

NO COMMENTS

LEAVE A REPLY