ജാട്ട് കലാപം; സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന റിപ്പോർട്ട് ശരിവച്ച് ഹൈക്കോടതി

murthal police

ഹരിയാനയിലെ ജാട്ട് കലാപത്തിൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന മാധ്യമ റിപ്പോർട്ടുകൾ ശരിവെച്ച് ഹൈക്കോടതി. 2016 ഫെബ്രുവരിയിൽ ജാട്ട് കലാപത്തിനിടെ ഹരിയാനയിലെ മുർത്താലിൽ കൂട്ടബലാത്സംഗം നടന്നുവെന്ന റിപ്പോർട്ട് ശരിവച്ച കോടതി പ്രതികളെ ഉടൻ കണ്ടെത്തി പൊലീസ് പൊതുജനങ്ങൾക്കു മുന്നിൽ വിശ്വാസ്യത തെളിയിക്കണമെന്നും ആവശ്യപ്പെട്ടു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സംഭവത്തിൽ ഇരയായ സ്ത്രീകളെയും അക്രമികളെയും ഉടൻ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തോട് കോടതി നിർദേശിച്ചു. ബലാത്സംഗ കുറ്റങ്ങൾ കേസിൽ നിന്ന് റദ്ദാക്കിയിട്ടില്ലെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്തണമെന്നും പൊലീസിനോട് കോടതി നിർദേശിച്ചു.

NO COMMENTS

LEAVE A REPLY