കാൺപൂർ ട്രയിൻ അപകടം; ഉപയോഗിച്ചത് പ്രഷർ കുക്കർ ബോംബെന്ന് സൂചന

kanpur train accident

ഉത്തർപ്രദേശിലെ കാൺപൂരിലുണ്ടായ ട്രയിൻ അപകടത്തിനുപയോഗിച്ചത് പ്രഷർ കുക്കർ ബോംബെന്ന് സൂചന. കഴിഞ്ഞ നവംബറിൽ ഉണ്ടായ അപകടത്തിൽ 150 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇൻഡോർ – പറ്റ്‌ന എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിന്റെ സൂത്രധാരരെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരിലൊരാളെ ചോദ്യം ചെയ്തപ്പോഴാണ് നിർണ്ണായക വിവരം ലഭിച്ചത്.

NO COMMENTS

LEAVE A REPLY