റെഡ്മി നോട്ട് 4 ഇന്ത്യൻ വിപണിയിൽ

Red mi note 4

കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിച്ച ഫോണുകളിലൊന്നായ റെഡ്മി നോട്ട് 3 യ്ക്ക് ശേഷം ഷവോമിയുടെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിലെത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെഡ്മി നോട്ട് 4 ആണ് ഇന്ത്യൻ വിപണി കയ്യടക്കാൻ എത്തിയിരിക്കുന്നത്.

2 ജിബി റാമിനൊപ്പം 16 ജിബി ആന്തരിക സംഭരണശേഷി, 3 ജിബി റാമിനൊപ്പം 32 ജിബി ആന്തരിക സംഭരണ ശേഷി, 4 ജിബി റാമിനൊപ്പം 64 ജിബി ആന്തരിക സംഭരണശേഷി എന്നീ മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് ഫോൺ ലഭ്യമാകുക.
ജനുവരി 23 മുതൽ ഫിളിപ് കാർട്ട്, mi.com എന്നീ സൈറ്റുകളിൽനിന്ന് ബുക്ക് ചെയ്യാതെയും ഫോൺ സ്വന്തമാക്കാം.

NO COMMENTS

LEAVE A REPLY