ഇന്ത്യൻ കായികമേഖല ക്രിക്കറ്റിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് പ്രധാനമന്ത്രി

modi

ഇന്ത്യൻ കായികമേഖല ക്രിക്കറ്റിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ക്രിക്കറ്റിനപ്പുറം ഇന്ത്യയിൽ വിവിധ കായിക ഇനങ്ങൾ പ്രോത്സാഹിപ്പി ക്കേണ്ടതു ണ്ടെന്നും മോഡി വ്യക്തമാക്കി. കായിക ഇനങ്ങൾ പ്രോത്സാഹിപ്പിക്കേ ണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മേഖലയിലെ കുരുന്നു പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കാൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരികം, ടൂറിസം, യുവജനകാര്യം, കായിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കുന്ന സമ്മേളനത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

NO COMMENTS

LEAVE A REPLY