ഇന്ത്യൻ സൈനികനെ പാക്കിസ്ഥാൻ വിട്ടയക്കും

india-pak

പാക്കിസ്ഥാൻ കസ്റ്റഡിയിലുള്ള ഇന്ത്യൻ സൈനികനെ വിട്ടയക്കും. അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ചന്ദു ബാബുലാൽ ചൗഹാൻ എന്ന സൈനികനെയാണ് മോചിപ്പിക്കുന്നത്. ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. സൈനികനെ അതിർത്തി വഴി തിരിച്ചയക്കും.

പാക്ക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ട്വിറ്ററിലൂടെയാണ് സൈനികന്റെ മോചനത്തെ കുറിച്ച് അറിയിച്ചത്. കഴിഞ്ഞ സെപ്തംബറിലാണ് സൈനികൻ നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാനിൽ പ്രവേശിച്ചത്. മാനുഷിക പരിഗണന വച്ചാണ് സൈനികനെ വിട്ടയക്കുന്നതെന്ന് പാക്കിസ്ഥാൻ വാർത്താ കുറിപ്പിൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY