കോൺഗ്രസ്-സമാജ് വാദി സഖ്യം; പ്രതിസന്ധികളിൽ ഇടപെടാൻ പ്രിയങ്ക

priyanka

കോൺഗ്രസ് സമാജ് വാദി പാർട്ടി സഖ്യം പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇടപെടാനൊരുങ്ങി പ്രിയങ്ക ഗാന്ധി. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി ചർച്ച നടത്തി പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ പ്രിയങ്കയുടെ ദൂതൻ ലക്‌നൗവിലെത്തി.

കാൺഗ്രസിന്റെ ഒമ്പത് സിറ്റിങ് സീറ്റുകളിൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിച്ചതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. കോൺഗ്രസിന്റെ പരാതിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ് ഇന്ന് അഖിലേഷിനെ കാണും. സീറ്റ് വിട്ട് നൽകണമെന്നും സീറ്റ് വിഭജന ചർച്ചകൾ എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടും.

NO COMMENTS

LEAVE A REPLY