എട്ട് വയസ്സുകാരനെ കൊന്നുതിന്ന എട്ടാംക്ലാസുകാരൻ പിടിയിൽ

murder couple killed at idukki police official found dead

എട്ട് വയസ്സുകാരനെ കൊന്ന് ശരീര ഭാഗങ്ങൾ തിന്നുകയും രക്തം കുടിക്കുകയും ചെയ്ത നരഭോജിയായ എട്ടാംക്ലാസുകാരൻ പോലീസ് പിടിയിൽ. പഞ്ചാബിലെ ലുധി യാനയിലാണ് നരഭോജിയായ 16 കാരനെ അറസ്റ്റ് ചെയ്തത്.

ദീപുവെന്ന എട്ട് വയസ്സുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് മനുഷ്യമാംസം തിന്നുന്ന മാനസിക വൈകൃതമുള്ള വിദ്യാർ ത്ഥിയെ അറസ്റ്റ് ചെയ്തത്.

ദീപുവിനെ കൊന്ന് ശരീരഭാഗങ്ങൾ തിന്നതായും രക്തം കുടിച്ചതായും 16 കാരൻ സമ്മതിച്ചിട്ടുണ്ട്. ശ്വാസംമുട്ടിച്ചാണ് ദീപുവിനെ കൊന്നത്. ഹൃദയം മുറിച്ചുമാറ്റി സ്‌കൂളിന് പുറത്ത് കുഴിച്ചിട്ടതായും 16കാരൻ പറഞ്ഞു.

ആറ് കഷണങ്ങളാക്കി മുറിച്ച മൃതദേഹം ചാക്കിൽകെട്ടിയ നിലയിലാണ് കണ്ടെത്തി യത്. സിസിടിവി ദൃശ്യങ്ങളിൽ ദിപുവിനെയും കൂട്ടി 16കാരൻ പോകുന്നത് കണ്ടിരു ന്നു. ഈ ദൃശ്യങ്ങൾ അന്വേഷണത്തിന് സഹായകമായെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ദീപുവിന്റെ അകന്ന ബന്ധുവും അയൽവാസിയും കൂടിയാണ് 16 കാരൻ.

പോലീസ് നടത്തിയ തെരച്ചിലിൽ ദീപുവിന്റെ ഹൃദയം മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സ്വന്തം കൈ പിടിച്ച് തിന്നുന്ന സ്വഭാവം ഈ കുട്ടിയ്ക്ക് ഉണ്ടായിരുന്നു വെന്നാണ് രക്ഷാകർത്താക്കൾ പോലീസിനോട് പറഞ്ഞത്. സ്‌കൂളിൽ പോകാൻ ഇഷ്ടമില്ലാത്തതിനാൽ സ്‌കൂൾ എന്നന്നേക്കുമായി അടച്ചിടാനാണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY