ഇനി ട്രംപ് യുഗം: അമേരിക്കയുടെ പ്രസിഡൻറ് ആയി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു

trump

രാജ്യത്ത് ആഞ്ഞടിച്ച കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ നാല്‍പത്തിയഞ്ചാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ട്രംപ്.

തൊഴിലിടങ്ങളിൽ അമേരിക്കക്കാർക്ക് മുൻഗണ നൽകുമെന്നും, ഭീകരത തുടച്ചുനീക്കുമെന്നും ഭീകരതയ്‌ക്കെതിരെ ലോകത്തെ ഒന്നിപ്പിക്കുമെന്നും പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. മുസ്ലിംകള്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കും എതിരായ തന്റെ വംശീയ പരാമര്‍ശങ്ങളിലൂടെ വിവാദനായകനായാണ് ട്രംപ് രംഗപ്രവേശം ചെയ്യുന്നത്.

trump becomes 45th american president

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews