സംഘപരിവാർ കേസുകളിൽ സർക്കാരിന് ഇരട്ട സമീപനം; വി എം സുധീരൻ

vm-sudheeran

സംഘപരിവാറുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാരും പൊലീസും ഇരട്ട സമീപനം സ്വീകരിക്കുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ. കമലിനെതിരെ വിദ്വേഷപരമായ പ്രസ്താവന ഇറക്കിയ എ എൻ രാധാകൃഷ്ണനെതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ല.

എന്നാൽ സംഘപരിവാർ പരാതിയുടെ അടിസ്ഥാനത്തിൽ കമൽ സി ചവറയെ പൊലീസ് വേട്ടയാടുകയാണ്. സംഘപരിവാറുമായി ബന്ധപ്പെട്ട പരാതികളിൽ പൊലീസ് മൃദു സമീപനം സ്വീകരിക്കുകയാണെന്നും സുധീരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY