സിപിഎം പ്രവർത്തകന്റെ സ്‌കൂട്ടർ കത്തിച്ചു

tirur pullooni cpim rss issue

സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ നിർത്തിയിട്ട സ്‌കൂട്ടർ നാലംഗ സംഘം കത്തിച്ചു. തിരൂർ മംഗലം പുല്ലൂണിയിൽ ആണ് സംഭവം. വടക്കേ പുരക്കൽ ഗോപാലന്റെ മകൻ സനലിന്റെ കെ.എൽ.55 എസ്. 3068 നമ്പർ സ്‌കൂട്ടറാണ് ഞായറാഴ്ച പുലർച്ചേ 3 മണിയോടെ കത്തിനശിച്ചത്. തീയും പുകയും കണ്ട് വീട്ടുകാർ പുറത്തിറ ങ്ങിയപ്പോൾ നാലംഗ സംഘം ഓടി രക്ഷപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് ഇവർ ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY